മു​ഖ്യ​മ​ന്ത്രി ക​ളി​ച്ച​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ വ​ച്ച്; കോ​വി​ഡ് പ​രാ​മ​ർ​ശ​ത്തി​ൽ തെ​റ്റി​ല്ലെ​ന്ന് വി.​മു​ര​ളീ​ധ​ര​ൻ
Sunday, April 18, 2021 5:24 PM IST
തി​രു​വ​ന​ന്ത​പു​രം: ‌മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ‘കോ​വി​ഡി​യ​റ്റ്’ പ​രാ​മ​ർ​ശ​ത്തെ ന്യാ​യീ​ക​രി​ച്ച് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കോ​വി​ഡ് പ​രാ​മ​ർ​ശ​ത്തി​ൽ തെ​റ്റി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ക​ളി​ച്ച​ത്. കേ​ര​ള​ത്തി​നാ​യി ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ എ​കെ​ജി സെ​ന്‍റ​റി​ല്‍ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി ‘കോ​വി​ഡി​യ​റ്റ്’ ആ​ണെ​ന്നാ​യി​രു​ന്നു വി.​മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ർ​ശം. കോ​വി​ഡ് ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കെ. ​മു​ര​ളീ​ധ​ര​ൻ കോ​വി​ഡി​യ​റ്റ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മു​ര​ളീ​ധ​ര​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം അ​ട​ക്ക​മു​ള്ള​വ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. അ​സ്വീ​കാ​ര്യ​മാ​യ പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ മു​ര​ളീ​ധ​ര​നെ നി​യ​ന്ത്രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ആ​രു​മി​ല്ലേ​യെ​ന്നും ചി​ദം​ബ​രം ചോ​ദി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ചി​ദം​ബ​ര​ത്തി​ന്‍റെ വി​മ​ർ​ശ​നം.

കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ നി​ര​ന്ത​രം ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​നും പ്ര​തി​ക​രി​ച്ചി​രു​ന്നു‍. കേ​ര​ള​ത്തി​നു​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത കേ​ന്ദ്ര​മ​ന്ത്രി​യാ​ണ് വി.​മു​ര​ളീ​ധ​ര​നെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്രം സ​ഹാ​യം നി​ഷേ​ധി​ച്ച​പ്പോ​ള്‍ ഇ​ട​പെ​ടാ​ത്ത​യാ​ള്‍ ഗീ​ര്‍​വാ​ണ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​ണ്. മു​ര​ളീ​ധ​ര​നെ പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​വും അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​രു വി​ല​യു​മി​ല്ലാ​ത്ത ഒ​രു കേ​ന്ദ്ര സ​ഹ​മ​ന്ത്രി സ്വ​ന്തം പ​ദ​വി മ​റ​ന്ന് ത​നി സം​ഘി​യാ​യി മാ​റി​യെ​ന്ന് പി. ​ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ന്ദ്ര മ​ന്ത്രി​യാ​യി​ട്ട് നാ​ടി​നോ നാ​ട്ടു​കാ​ർ​ക്കോ യാ​തൊ​രു ഉ​പ​കാ​ര​വും ചെ​യ്യാ​ത്ത ഈ ​മാ​ന്യ​നോ​ട് മ​ല​യാ​ളി​ക​ൾ​ക്ക് പു​ച്ഛം മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും ആ​കെ ഉ​പ​കാ​രം കി​ട്ടി​യ​ത് കു​റ​ച്ച് സ്വ​ന്ത​ക്കാ​ർ​ക്കാ​ണെ​ന്നും വി​ദേ​ശ യാ​ത്ര​ക​ളി​ൽ കൂ​ടെ കൂ​ട്ടാ​നും ഔ​ദ്യോ​ഗി​ക വേ​ദി​ക​ളി​ൽ ഇ​രി​പ്പി​ട​മൊ​രു​ക്കാ​നും ന​ന്നാ​യി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും പി. ​ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.