മാ​ക്‌​സ്‌​വെ​ല്ലും ഡി​വി​ല്ലി​യേ​ഴ്‌​സും മി​ന്നി; കോ​ല്‍​ക്ക​ത്ത​യെ കീ​ഴ​ട​ക്കി ആ​ര്‍​സി​ബി​യു​ടെ അ​പ​രാ​ജി​ത കു​തി​പ്പ്
Sunday, April 18, 2021 7:39 PM IST
ചെ​ന്നൈ: ഐ​പി​എ​ല്ലി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 38 റ​ണ്‍​സി​ന് ത​ക​ര്‍​ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍. ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ര്‍​സി​ബി ഉ​യ​ർ​ത്തി​യ 205 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന കോ​ല്‍​ക്ക​ത്ത​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 166 റ​ണ്‍​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം മ​റി​ക‌​ട​ക്കാ​നെ​ത്തി​യ കോ​ല്‍​ക്ക​ത്ത​യ്ക്കാ​യി ശു​ഭ്മാ​ന്‍ ഗി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ചാ​ണ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഒ​മ്പ​ത് പ​ന്തു​ക​ളി​ല്‍ നി​ന്ന് ര​ണ്ടു വീ​തം ഫോ​റും സി​ക്‌​സു​മ​ട​ക്കം 21 റ​ണ്‍​സെ​ടു​ത്ത ഗി​ല്ലി​നെ ര​ണ്ടാം ഓ​വ​റി​ല്‍ ത​ന്നെ ജാ​മി​സ​ണ്‍ പു​റ​ത്താ​ക്കി. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ കോ​ല്‍​ക്ക​ത്ത​യ്ക്ക് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്നു.

രാ​ഹു​ൽ ത്രി​പാ​ഠി(20 പ​ന്തി​ൽ 25), നി​തീ​ഷ് റാ​ണ(18), ദി​നേ​ഷ് കാ​ർ​ത്തി​ക്(​ര​ണ്ട്), ക്യാ​പ്റ്റ​ന്‍ ഓ​യി​ന്‍ മോ​ര്‍​ഗ​ന്‍ (23 പ​ന്തി​ല്‍ 29) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി. ആ​റാം വി​ക്ക​റ്റി​ല്‍ ആ​ന്ദ്രേ റ​സ​ലും ഷാ​ക്കി​ബ് അ​ല്‍ ഹ​സ​നും ചേ​ര്‍​ന്ന് 41 റ​ണ്‍​സ് ചേ​ര്‍​ത്തു. 20 പ​ന്തി​ല്‍ നി​ന്ന് 31 റ​ണ്‍​സെ​ടു​ത്ത ആ​ന്ദ്രേ റ​സ​ല്‍ അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ജ​യം അ​പ്രാ​പ്യ​മാ​യി​രു​ന്നു.

ബാം​ഗ്ലൂ​രി​ന് വേ​ണ്ടി കൈ​ല്‍ ജാ​മി​സ​ണ്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍, ഹ​ര്‍​ഷ​ല്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ര്‍​സി​ബി നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 204 റ​ണ്‍​സെ​ടു​ത്തി​രു​ന്നു. അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്ലും എ.​ബി. ഡി​വി​ല്ലി​യേ​ഴ്‌​സു​മാ​ണ് ബാം​ഗ്ലൂ​രി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. മാ​ക്‌​സ്‌​വെ​ല്ല് 49 പ​ന്തി​ൽ മൂ​ന്നു സി​ക്‌​സും ഒ​മ്പ​ത് ഫോ​റു​മ​ട​ക്കം 78 റ​ണ്‍​സെ​ടു​ത്തു. ഡി​വി​ല്ലി​യേ​ഴ്‌​സ് വെ​റും 34 പ​ന്തു​ക​ളി​ല്‍ നി​ന്ന് മൂ​ന്ന് സി​ക്‌​സും ഒ​മ്പ​ത് ഫോ​റു​മ​ട​ക്കം 76 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ർ​സി​ബി​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി (5), ര​ജ​ത് പ​ട്ടി​ദാ​ർ (1) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി. മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച മാ​ക്‌​സ്‌​വെ​ല്‍ - ദേ​വ്ദ​ത്ത് സ​ഖ്യ​മാ​ണ് ആ​ര്‍.​സി.​ബി കൂ​ടു​ത​ല്‍ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ കാ​ത്ത​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 86 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 28 പ​ന്തി​ല്‍ നി​ന്ന് 25 റ​ണ്‍​സെ​ടു​ത്ത പ​ടി​ക്ക​ലി​നെ പ്ര​സി​ദ്ധ് കൃ​ഷ്ണ പു​റ​ത്താ​ക്കി.

പി​ന്നീ​ടെ​ത്തി​യ ഡി​വി​ല്ലി​യേ​ഴ്‌​സ്, മാ​ക്‌​സ്‌​വെ​ല്ലി​നൊ​പ്പം 53 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാ​ക്സ്‌​വെ​ല്ല് പു​റ​ത്താ​യ ശേ​ഷം കൈ​ല്‍ ജാ​മി​സ​ണൊ​പ്പം ഡി​വി​ല്ലി​യേ​ഴ്‌​സ് 56 റ​ൺ​സ് കൂ​ട്ടു​ക്കെ​ട്ടു പ​ടു​ത്തു​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.