വാ​ള​യാ​റി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​രി​ശോ​ധ​ന; ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല
Sunday, April 18, 2021 9:20 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ള​യാ​ര്‍ അ​തി​ർ​ത്തി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കേ​ര​ള​വും കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രെ ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​രി​ശോ​ധി​ക്കും. ആ​രോ​ഗ്യ ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. അ​ല്ലെ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് സ​ർ​ക്കാ​ർ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ‌പ്ര​വേ​ശ​ന​ത്തി​ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലോ എ​ത്തി​യ ഉ​ട​നെ​യോ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ള​യാ​ര്‍ അ​തി​ർ​ത്തി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങാ​ന്‍ തീ​രു​മാ​നിച്ച​ത്.

കേ​ര​ള​ത്തി​ൽ എ​ത്തി​യ ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ർ​ക്ക് ഫ​ലം വ​രു​ന്ന​ത് വ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ർ​ബ​ന്ധ​മാ​ണ്. കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്കും പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ണ്‌. ആ​ര്‍​ടി​പി​സി​ആ​ര്‍ ഫ​ലം നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ല്‍ താ​മ​സി​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ മാ​സ്‌​ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ച് കൃ​ത്യ​മാ​യി ചി​കി​ത്സ തേ​ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.