തൃ​ശൂ​ർ പൂ​രം: ഇ​ന്ന് വീ​ണ്ടും ച​ർ​ച്ച
Monday, April 19, 2021 8:23 AM IST
തൃ​ശ്ശൂ​ർ: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് അ​തി​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ച​ർ​ച്ച ന​ട​ക്കും. രാ​വി​ലെ 10.30ന് ​ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ഹ​ച​ര്യം ഏ​റെ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വീ​ണ്ടും യോ​ഗം. ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 21.97 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന​തും പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്ന​തും ഗൗ​ര​വ​മാ​യി ക​ണ​ക്കി​ലെ​ടു​ത്തി​ട്ടു​ണ്ട്.

45 വ​യ​സി​ന് മേ​ലു​ള്ള​വ​ർ കോ​വി​ഡ് വാ​ക്സി​ൻ ഒ​രു ഡോ​സെ​ങ്കി​ലും എ​ടു​ക്ക​ണ​മെ​ന്നും 45ന് ​താ​ഴെ​യു​ള്ള​വ​ർ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പൂ​രം കാ​ണാ​നു​ള്ള ആ​ദ്യ ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ. 10 വ​യ​സി​ൽ ത​ഴെ​യു​ള്ള​വ​ർ​ക്കും 60 വ​യ​സി​ന് മേ​ലെ​യു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ലെ​ന്നും വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യ​പ്പോ​ൾ കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും എ​ടു​ത്ത​വ​ർ​ക്കോ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കോ​മാ​ത്രം പ്ര​വേ​ശ​നം എ​ന്നാ​ക്കി നി​ബ​ന്ധ​ന. ആ​ന​ക​ളു​ടെ എ​ല്ലാ പാ​പ്പാ​ൻ​മാ​ർ​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ന്ന നി​ബ​ന്ധ​ന​യും വെ​ച്ചു.

ആ​ദ്യം പ​റ​ഞ്ഞ​തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച ക​ള​ക്ട​ർ യോ​ഗം വി​ളി​ച്ച​ത്. ഇ​തി​ൽ ഈ ​പ്ര​ശ്ന​ങ്ങ​ൾ ദേ​വ​സ്വ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കാ​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.