ഭീ​മ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ വീ​ട്ടി​ലെ ക​വ​ര്‍​ച്ച: പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു
Monday, April 19, 2021 8:16 PM IST
തി​രു​വ​ന​ന്ത​പു​രം: ഭീ​മ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ആ​ന്ധ്രാ പൊ​ലീ​സാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന മോ​ഷ്ടാ​വ് ബി​ഹാ​ര്‍ സ്വ​ദേ​ശി ഇ​ര്‍​ഫാ​നാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി.

ഏ​പ്രി​ല്‍ 14-നാ​ണ് ഭീ​മ ജൂ​വ​ല​റി ഉ​ട​മ ഡോ. ​ഗോ​വി​ന്ദ​ന്‍റെ ക​വ​ടി​യാ​റി​ലെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും 60,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. വീ​ട്ടി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം ര​ണ്ടു ദി​വ​സം മു​മ്പ് പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

റോ​ബി​ന്‍​ഹു​ഡ് എ​ന്ന പേ​രി​ലാ​ണ് ബി​ഹാ​റി​ല്‍ പ്ര​തി അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.