യു​എ​ഇ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു
Tuesday, April 20, 2021 1:12 AM IST
റാ​സ​ല്‍​ഖൈ​മ: യു​എ​ഇ​യി​ലെ റാ​സ​ല്‍​ഖൈ​മ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. റാ​സ​ല്‍​ഖൈ​മ ക​ഐം​സി​സി തൃ​ശൂ​ര്‍ ജി​ല്ലാ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വും ഏ​ങ്ങ​ണ്ടി​യൂ​ര്‍ ഗ്ലോ​ബ​ല്‍ ക​ഐം​സി​സി സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ​ണി​ക്ക​വീ​ട്ടി​ല്‍ കു​റു​പ്പ​ത്ത് ചി​ന്ന​ക്ക​ല്‍ മൂ​സ (58) ആ​ണ് മ​രി​ച്ച​ത്.

മൂ​സ ഓ​ടി​ച്ചി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​നം യു​ടേ​ണ്‍ തി​രി​യു​ന്ന​തി​നി​ടെ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്‍​ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ ത​ന്നെ റാ​സ​ല്‍​ഖൈ​മ സ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.