കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടു​കി​ട്ടി​യാ​ൽ ഫ​ഡ്നാ​വി​സി​ന്‍റെ മു​ഖ​ത്തു തേ​യ്ക്കും: ശി​വ​സേ​നാ എം​എ​ൽ​എ
Tuesday, April 20, 2021 4:57 AM IST
മും​ബൈ: കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടു​കി​ട്ടു​ക​യാ​ണെ​ങ്കി​ൽ താ​ൻ​ അ​തു ബി​ജെ​പി നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ മു​ഖ​ത്ത് തേ​യ്ക്കു​മെ​ന്നു ശി​വ​സേ​നാ എം​എ​ൽ​എ സ​ഞ്ജ​യ് ഗെ​യ്ക്ക്‌​വാ​ദ്. വൈ​റ​സ് രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ‌ ശേ​ഷി​യു​ള്ള റം​ഡെ​സി​വി​ർ എ​ന്ന മ​രു​ന്ന് വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഉ​ട​ലെ​ടു​ത്ത രാ​ഷ്‌​ട്രീ​യ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സേ​നാ എം​​എ​ൽ​എ​യു​ടെ പ്ര​തി​ക​ര​ണം.

കോ​വി​ഡ് പ്ര​തി​രോ​ധ ചി​കി​ത്സ​യി​ൽ നി​ർ‌​ണാ​യ​ക​മാ​യ റം​ഡെ​സി​വി​ർ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യെ​ന്ന കേ​സി​ൽ മ​രു​ന്നു​നി​ർ​മാ​ണ ക​ന്പ​നി ഉ​ട​മ​യെ പോ​ലീ​സ് ചോ​ദ്യം​ ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രേ ഫ​ഡ്നാ​വി​സ് ഉ​ൾ​പ്പെ​ടെ ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​താ​ണു ശി​വ​സേ​നാ എം​എ​ൽ​എ​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

മ​ഹാ​വ്യാ​ധി​യു​ടെ കാ​ല​ത്ത് ഫ​ഡ്നാ​വി​സാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യെ​ങ്കി​ൽ എ​ന്തു​ചെ​യ്യു​മാ​യി​രു​ന്നു എ​ന്ന സം​ശ​യ​വും അ​ദ്ദേ​ഹം ഉ​യ​ർ​ത്തി. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ നാ​ളു​ക​ളി​ൽ സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ർ​ക്കു പി​ന്തു​ണ ന​ൽ​കേ​ണ്ട​തി​നു പ​ക​രം അ​വ​രെ പ​രി​ഹ​സി​ക്കാ​നാ​ണു ബി​ജെ​പി​യു​ടെ ശ്ര​മം. ഫ​ഡ്നാ​വി​സും ബി​ജെ​പി നേ​താ​ക്ക​ളാ​യ പ്ര​വീ​ൺ ദാ​രേ​ക്ക​റും ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കേ​വ​ലം രാ​ഷ്‌​ട്രീ​യ​ലാ​ഭ​ത്തി​നാ​യി പ്ര​വ​ർ‌​ത്തി​ക്കു​ക​യാ​ണ്.

റം​ഡെ​സി​വി​ർ മ​രു​ന്ന് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​രു​ന്നു ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ‌​കി​യി​രി​ക്കു​ക​യാ​ണെ​ന്നും സ​ഞ്ജ​യ് ഗെ​യ്ക്ക്‌​വാ​ദ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.