വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Tuesday, April 20, 2021 9:12 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 18 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ഉ​ല്‍​പാ​ദ​നം, വി​ത​ര​ണം, വി​ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ൽ ച​ര്‍​ച്ച ചെ​യ്യും.

മേ​യ് ഒ​ന്നു​മു​ത​ൽ ആ​ണ് 18 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു വാ​ക്സി​ൻ ന​ല്കി​ത്തു​ട​ങ്ങു​ന്ന​ത്. ‌സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്നു നേ​രി​ട്ട് വാ​ക്സി​ൻ വാ​ങ്ങാ​ൻ അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.

വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് ല​ബോ​റ​ട്ട​റി(​സി​ഡി​എ​ൽ) മു​ഖേ​ന പു​റ​ത്തി​റ​ക്കു​ന്ന ഡോ​സു​ക​ളു​ടെ 50 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ല്ക​ണം. ബാ​ക്കി​യു​ള്ള 50 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും പൊ​തു​വി​പ​ണി​യി​ലും വി​ൽ​ക്കാം. ഇ​തി​ന്‍റെ വി​ല മേ​യ് ഒ​ന്നി​നു മു​ന്പ് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ​ക്കു നി​ശ്ച​യി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.