പി​ണ​റാ​യി​യെ ത​ള്ളി​പ്പ​റ​യി​ല്ല; വീ​ക്ഷ​ണം മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ചെ​റി​യാ​ൻ ഫി​ലി​പ്പ്
Tuesday, April 20, 2021 10:32 AM IST
തി​രു​വ​ന​ന്ത​പു​രം: എ.​കെ ആ​ന്‍റ​ണി​യേ​യും ഉ​മ്മ​ൻ ചാ​ണ്ടി​യേ​യും വി​മ​ർ‌​ശി​ച്ച​ത് തെ​റ്റെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കി​യ പി​ണ​റാ​യി​യെ ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും ചെ​റി​യാ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ലേ​ക്ക് ക്ഷ​ണി​ച്ച വീ​ക്ഷ​ണം ലേ​ഖ​ന​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ല്യം മു​ത​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന എ.​കെ ആ​ന്‍റ​ണി​ക്കും ഉ​മ്മ​ൻ ചാ​ണ്ടി​ക്കു​മെ​തി​രെ ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​മ​നി​ല തെ​റ്റി വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ച്ച​ത് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് ബോ​ധ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ആ​ന്‍റ​ണി​യേ​യും ഉ​മ്മ​ൻ ചാ​ണ്ടി​യേ​യും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ നേ​രി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ര​ണ്ടു പേ​രും ആ​ത്മ​ബ​ന്ധ​മു​ള്ള ജേ​ഷ്ഠ സ​ഹോ​ദ​ര​ന്മാ​രാ​ണെ​ന്നും ചെ​റി​യാ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ശ​രീ​ര​ത്തി​ലും മ​ന​സി​ലും ക​റ പു​ര​ളാ​ത്ത​തി​നാ​ൽ മ​ര​ണം വ​രെ പൊ​തു സ​മൂ​ഹ​ത്തി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കും. രാ​ഷ്ടീ​യ ഭി​ക്ഷാം​ദേ​ഹി​യോ ഭാ​ഗ്യാ​ന്വേ​ഷി​യോ ആ​കി​ല്ലെ​ന്നും ചെ​റി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.