ധ​വാ​നും സ്മി​ത്തും നി​ല​യു​റ​പ്പി​ച്ചു; മും​ബൈ​യു​ടെ വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന് ഡ​ല്‍​ഹി
Tuesday, April 20, 2021 11:38 PM IST
ചെ​ന്നൈ: ഐ​പി​എ​ല്ലി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രേ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന് ആ​റു വി​ക്ക​റ്റ് വി​ജ​യം. മും​ബൈ ഉ​യ​ർ​ത്തി​യ 138 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഡ​ൽ​ഹി 19.1 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. 42 പ​ന്തി​ൽ 45 റ​ൺ​സെ​ടു​ത്ത ശി​ഖ​ർ ധ​വാ​നാ​ണ് ഡ​ൽ​ഹി​യു‌​ടെ ടോ​പ് സ്കോ​റ​ർ.

ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഡ​ൽ​ഹി​ക്ക് ര​ണ്ടാ​മ​ത്തെ ഓ​വ​റി​ൽ ത​ന്നെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. അ​ഞ്ച് പ​ന്തി​ൽ ഏ​ഴു റ​ൺ​സു​മാ​യി പൃ​ഥ്വി ഷാ ​പു​റ​ത്താ​യി. തു​ട​ർ​ന്നു ഒ​ത്തു​ചേ​ർ​ന്ന ധ​വാ​നും സ്റ്റീ​വ് സ്മി​ത്തും ചേ​ര്‍​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ല്‍ 53 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ അ​ധി​കം വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ ഡ​ൽ​ഹി വി​ജ​യ​ത്തി​ലെ​ത്തി.

ല​ളി​ത് യാ​ദ​വ് 22 റ​ണ്‍​സോ​ടെ​യും ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​ര്‍ 14 റ​ണ്‍​സോ​ടെ​യും പു​റ​ത്താ​കാ​തെ നി​ന്നു. പൃ​ഥ്വി ഷാ (7), ​ഋ​ഷ​ഭ് പ​ന്ത് (7) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റ് താ​ര​ങ്ങ​ൾ. മും​ബൈ​യ്ക്ക് വേ​ണ്ടി ജ​യ​ന്ത് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, രാ​ഹു​ൽ ച​ഹ​ർ, കീ​റോ​ൺ പൊ​ള്ളാ​ർ​ഡ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മും​ബൈ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച ശേ​ഷം ത​ക​രു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മും​ബൈ​ക്ക് സ്‌​കോ​ര്‍ ചെ​യ്യാ​നാ​യ​ത് 137 റ​ണ്‍​സ് മാ​ത്രം.​നാ​ല് ഓ​വ​റി​ല്‍ 24 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്ത അ​മി​ത് മി​ശ്ര​യാ​ണ് മും​ബൈ​യെ ത​ക​ര്‍​ത്ത​ത്. 30 പ​ന്തി​ല്‍ നി​ന്ന് മൂ​ന്നു വീ​തം സി​ക്‌​സും ഫോ​റു​മ​ട​ക്കം 44 റ​ണ്‍​സെ​ടു​ത്ത രോ​ഹി​ത് ശ​ർ​മ​യാ​ണ് ടോ​പ് സ്കോ​റ​ർ.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്ക് മൂ​ന്നാം ഓ​വ​റി​ല്‍ ത​ന്നെ ക്വി​ന്‍റ​ണ്‍ ഡി​ക്കോ​ക്കി​നെ (1) ന​ഷ്ട​മാ​യി. ര​ണ്ടാം വി​ക്ക​റ്റി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ചേ​ര്‍​ന്ന് 58 റ​ണ്‍​സി​ന്റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 15 പ​ന്തി​ല്‍ നി​ന്ന് നാ​ലു ഫോ​റു​ക​ള​ട​ക്കം 24 റ​ണ്‍​സെ​ടു​ത്ത സൂ​ര്യ​കു​മാ​റും പി​ന്നാ​ലെ രോ​ഹി​ത്തും മ​ട​ങ്ങി​യ​തോ​ടെ മും​ബൈ​യു​ടെ ത​ക​ർ​ച്ച ആ​രം​ഭി​ച്ചു.

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ (0), ക്രു​നാ​ല്‍ പാ​ണ്ഡ്യ (1), കി​റോ​ണ്‍ പൊ​ള്ളാ​ര്‍​ഡ് (2) വേ​ഗം മ​ട​ങ്ങി. ഏ​ഴാം വി​ക്ക​റ്റി​ല്‍ ഒ​ന്നി​ച്ച ഇ​ഷാ​ന്‍ കി​ഷ​ൻ-​ജ​യ​ന്ത് യാ​ദ​വ് സ​ഖ്യ​മാ​ണ് മും​ബൈ​യെ 100 ക​ട​ത്തി​യ​ത്. കി​ഷ​ൻ 28 പ​ന്തി​ൽ 26 റ​ൺ​സും ജ​യ​ന്ത് 22 പ​ന്തി​ല്‍ നി​ന്നും 23 റ​ണ്‍​സെ​ടു​ത്തും പു​റ​ത്താ​യി. ഡ​ല്‍​ഹി​ക്കാ​യി ആ​വേ​ശ് ഖാ​ന്‍ ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.