അ​ഞ്ചാം ബാ​ച്ച് റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി
Thursday, April 22, 2021 6:36 AM IST
ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് ക​രു​ത്ത് പ​ക​ർ​ന്ന് റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ളു​ടെ അ​ഞ്ചാം​ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി. ഫ്രാ​ൻ​സി​ലെ മി​ലി​ട്ട​റി എ​യ​ർ ബേ​സി​ൽ നി​ന്നാ​ണ് ഇ​വ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

അ​ഞ്ച് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്രാ​ൻ​സി​ലെ​ത്തി​യ എ​യ​ർ സ്റ്റാ​ഫ് ചീ​ഫ് എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ആ​ർ.​കെ.​എ​സ്. ബ​ദൂ​രി​യ ആ​ണ് മ​റി​ന്യാ​ക് എ​യ​ർ ബേ​സി​ൽ നി​ന്ന് വി​മാ​ന​ങ്ങ​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ഫ്രാ​ൻ​സി​ൽ നി​ന്ന് ഇ​ന്ത്യ വ​രെ 8000 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് വി​മാ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പ​റ​ന്ന​ത്. എ​ത്ര വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​തെ​ന്ന് എ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചി​ട്ടി​ല്ല.

ആ​ദ്യ ബാ​ച്ചി​ലെ അ​ഞ്ച് വി​മാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ര​ണ്ടാം​ബാ​ച്ചി​ലെ മൂ​ന്ന് യു​ദ്ധ വി​മാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ന​വം​ബ​റി​ലും എ​ത്തി​യി​രു​ന്നു. 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ് 2016ൽ ​ഇ​ന്ത്യ ഫ്രാ​ൻ​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.