കോ​വി​ഡ് രൂ​ക്ഷം; നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് മ​ഹാ​രാ​ഷ്ട്ര
Thursday, April 22, 2021 7:48 AM IST
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് മ​ഹാ​രാ​ഷ്ട്ര. ബ്രേ​ക് ദി ​ചെ​യി​ൻ എ​ന്ന പേ​രി​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ സ്വ​കാ​ര്യ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ഹാ​ജ​ർ​നി​ല 15 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. വി​വാ​ഹം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ൽ 25 പേ​ർ​ക്കു മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ശേ​ഷി 50 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി.

ലോ​ക്ക​ൽ ട്രെ​യി​ൻ, മോ​ണോ റെ​യി​ൽ, മെ​ട്രോ റെ​യി​ൽ എ​ന്നി​വ​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും ഇ​നി യാ​ത്ര അ​നു​വ​ദി​ക്കു​ക. ട്രെ​യി​നി​ൽ രോ​ഗി​ക​ൾ​ക്കും ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് 10,000 മു​ത​ൽ 50,000 വ​രെ​യാ​ണ് പി​ഴ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.