പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യം, പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ല; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ
Thursday, April 22, 2021 12:26 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പ്ര​തി​വി​ധി​യാ​ണെ​ന്നും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന താ​ൻ, രാ​ജ്യ​മെ​മ്പാ​ടു​നി​ന്നും ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യി കാ​ണു​ന്ന​ത്. ഇ​ന്ത്യ​ക്ക് മു​ന്നി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​ത്ര​മ​ല്ല ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​നൊ​പ്പം സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ കൂ​ടി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​വി​ധി​യാ​ണാ​വ​ശ്യം അ​ല്ലാ​തെ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ലെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ക്സി​ജ​നും, ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.