കെ​ജി​എം​ഒ​എ​യ്ക്കു മ​റു​പ​ടി; കൂ​ട്ട​പ്പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Thursday, April 22, 2021 1:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കൂ​ട്ട​പ്പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ. സം​സ്ഥാ​ന കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ കൂ​ട്ട​പ​രി​ശോ​ധ​ന പോ​ലു​ള്ള ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ​ക്കു നാ​ല് ദി​വ​സം വ​രെ സ​മ​യ​മെ​ടു​ക്കും. പ​രി​ശോ​ധ​ന ഫ​ലം എ​ത്തു​ന്ന​തു​വ​രെ ആ​ളു​ക​ൾ സ്വ​യം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. വി​ദേ​ശ​ത്തു​പോ​കു​ന്ന​വ​ർ​ക്കും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും പ​രി​ശോ​ധ​ന​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കാം. സ​ർ​ക്കാ​രി​നോ​ട് ആ​ലോ​ചി​ക്കാ​തെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന വി​മ​ർ​ശം ഉ​യ​ർ​ത്തി​യ​ത് ശ​രി​യ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.