പ്രാണനാ​ണ് മ​റ​ക്ക​രു​ത്; ഓ​ക്സി​ജ​ൻ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യ​രു​തെ​ന്ന് കേ​ന്ദ്രം
Thursday, April 22, 2021 5:26 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന് ഒ​രു നി​യ​ന്ത്ര​ണ​വും ബാ​ധ​ക​മാ​കി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ സു​ഗ​മ​മാ​യ നീ​ക്ക​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണം. ഇ​ങ്ങ​നെ​യു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​തു സ​മ​യ​ത്തും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. സ​ർ​ക്കാ​ർ ഇ​ള​വ് അ​നു​വ​ദി​ച്ച വ്യ​വ​സാ​യ​ത്തി​ന് മാ​ത്ര​മേ അ​നു​മ​തി​യു​ണ്ടാ​കൂ​വെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോ​വി​ഡ് വെ​ല്ലു​വി​ളി നേ​രി​ടാ​ൻ രാ​ജ്യ​ത്തു മ​രു​ന്ന് ഉ​ത്പാ​ദ​നം കൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണ്. നി​ല​വി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം.

അ​ന്ത​ർ​സം​സ്ഥാ​ന മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ നീ​ക്ക​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.