കോ​ട്ട​യ​ത്ത് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​ന്നു
Thursday, April 22, 2021 4:28 PM IST
കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ കോ​ട്ട​യം ജി​ല്ല​യി​ലെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​തി​ര​മ്പു​ഴ, ആ​ർ​പ്പൂ​ക്ക​ര, പാ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​വി​ട​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴ് മു​ത​ൽ പു​ല​ർ​ച്ചെ ഏ​ഴ് വ​രെ യാ​ത്ര​ക​ൾ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഏ​ഴി​ന് ശേ​ഷം അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും.

ജി​ല്ല​യി​ലെ 15 ഇ​ട​ങ്ങ​ളി​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.