സിം​ഗ​പ്പൂ​രി​ലും നി​യ​ന്ത്ര​ണം; ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ വി​ല​ക്ക്
Thursday, April 22, 2021 5:51 PM IST
സിം​ഗ​പ്പൂ​ർ: ക‌ോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി സിം​ഗ​പ്പൂ​ർ. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​മീ​പ​കാ​ല യാ​ത്രാ ച​രി​ത്ര​മു​ള്ള ദീ​ർ​ഘ​കാ​ല വീ​സ​യു​ള്ള​വ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സിം​ഗ​പ്പൂ​ർ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ വി​ല​ക്ക് തു‌​ട​രും.

ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്നും പൗ​ര​ന്മാ​ർ​ക്ക് സിം​ഗ​പ്പൂ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലെ കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് സിം​ഗ​പ്പൂ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.17 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഡോ​മി​റ്റ​റി​യി​ലെ 1,100ലേ​റെ പേ​രെ ക്വാ​റ​ന്‍റൈ​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​മാ​യു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഡോ​ർ​മി​റ്റ​റി​ക​ളി​ലെ കേ​സു​ക​ൾ ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞു. സിം​ഗ​പ്പൂ​രി​ലെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.