ചൈ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന യെ​ച്ചൂ​രി​യു​ടെ മ​ക​ന്‍ ചൈ​നീ​സ് വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ചു; പ​രി​ഹസി​ച്ച് ബി​ജെ​പി നേ​താ​വ്
Friday, April 23, 2021 1:30 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മ​ക​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ മി​ഥി​ലേ​ഷ് കു​മാ​ര്‍ തി​വാ​രി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ച​ത്.

ചൈ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന യെ​ച്ചൂ​രി​യു​ടെ മ​ക​ന്‍ ചൈ​നീ​സ് വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ചു എ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ഡി​ലീ​റ്റ് ചെ​യ്തു.

മി​ഥി​ലേ​ഷ് കു​മാ​റി​ന്‍റെ ട്വീ​റ്റി​നെ​തി​രെ ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള, ബോ​ളി​വു​ഡ് താ​രം സ്വ​ര ഭാ​സ്‌​ക​ര്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഒ​രു വ്യ​ക്തി​യു​ടെ മ​ക​ന്‍റെ മ​ര​ണ​ത്തി​ല്‍ സ​ന്തോ​ഷി​ക്കാ​ന്‍ ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗം ആ​ളു​ക​ള്‍​ക്കേ ക​ഴി​യൂ. പാ​മ്പി​ന് പോ​ലും താ​ഴെ പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ധം താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ബി​ജെ​പി​യി​ലു​ള്ള ഒ​രാ​ള്‍​ക്കേ സാ​ധി​ക്കൂ- ഒ​മ​ർ ട്വീ​റ്റ് ചെ​യ്തു.

സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മൂ​ത്ത മ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ശി​ഷ് യെ​ച്ചൂ​രി വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.