യോ​ഗം എ​യ​റി​ൽ; കേ​ജ​രി​വാ​ൾ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്രം
Friday, April 23, 2021 2:44 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ ച​ർ​ച്ച ടി​വി​യി​ലൂ​ടെ ത​ൽ​സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ കേ​ന്ദ്രം. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ കേ​ജ​രി​വാ​ൾ പ​ങ്കെ​ടു​ത്ത ഭാ​ഗ​മാ​ണ് ത​ൽ​സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്.

കേ​ജ​രി​വാ​ൾ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും നു​ണ​പ​ര​ത്തു​ക​യാ​ണെ​ന്നും കേ​ന്ദ്രം ആ​രോ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ വ​ൻ ദു​ര​ന്തം ഉ​ണ്ടാ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ കേ​ജ​രി​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ർ​ച്ച സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. കേ​ജ​രി​വാ​ൾ സ്വ​യം താ​ഴു​ക​യാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യ​ന്നു. കേ​ജ​രി​വാ​ൾ വാ​ക്സി​ൻ വി​ല സം​ബ​ന്ധി​ച്ച് നു​ണ​പ​ര​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ ക്ഷീ​ണ​ത്തോ​ടെ കോ​ട്ടു​വാ​യി​ടു​ക​യും ചി​രി​ക്കു​ക​യും ചെ​യ്ത ആ​ളാ​ണ് കേ​ജ​രി​വാ​ൾ.

ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ മ​റ്റ് മു​ഖ്യ​മ​ന്ത്രിമാ​ർ നി​ല​വി​ലെ സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ എ​ന്ത് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ കേ​ജ​രി​വാ​ളി​ന് അ​ദ്ദേ​ഹം ചെ​യ്ത​തി​നെ സം​ബ​ന്ധി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലാ​യി​രു​ന്നെ​ന്നും കേ​ന്ദ്രം ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.