ഒ​രു തു​ള്ളി​ക​ള​യാ​തെ; വാ​ക്സി​ൻ മു​ഴു​വ​ൻ ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, May 4, 2021 7:32 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് ല​ഭി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ മു​ഴു​വ​ൻ ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രു തു​ള്ളി​പോ​ലും പാ​ഴാ​ക്കി ക​ള​യാ​തെ​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. അ​തി​നാ​ൽ നി​ശ്ച​യി​ച്ച​തി​ലും കൂ​ടു​ത​ൽ പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത് 73,38,860 ഡോ​സ് വാ​ക്‌​സി​നാ​ണ്. ആ ​വാ​ക്‌​സി​ന്‍ മു​ഴു​വ​ന്‍ ഉ​പ​യോ​ഗി​ച്ചു. ഓ​രോ വാ​ക്‌​സി​ന്‍ വ​യ​ലി​ന​ക​ത്തും പ​ത്തു ഡോ​സ് കൂ​ടാ​തെ വേ​സ്‌​റ്റേ​ജ് ഫാ​ക്ട​ര്‍ എ​ന്ന നി​ല​യ്ക്ക് ഒ​രു ഡോ​സ് അ​ധി​ക​മു​ണ്ടാ​യി​രി​ക്കും. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ ഈ ​അ​ധി​ക ഡോ​സ് കൂ​ടി ആ​ളു​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ സാ​ധി​ച്ചു.

അ​തി​നാ​ലാ​ണ് 73,38,860 ഡോ​സ് ന​മു​ക്ക് ല​ഭി​ച്ച​പ്പോ​ള്‍ 74,26,164 ഡോ​സ് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ച്ച​ത്. 3,15,580 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ബാ​ക്കി​യു​ണ്ട്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ഇ​തി​നോ​ട​കം ന​ല്‍​കി​ക്ക​ഴി​ഞ്ഞു എ​ന്ന​താ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ അ​തീ​വ ശ്ര​ദ്ധ​യോ​ടെ വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ച്ച​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​ത്യേ​കി​ച്ച് ന​ഴ്‌​സു​മാ​രു​ടെ മി​ടു​ക്ക് കൊ​ണ്ടാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.