താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം; 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ കൂ​ടി എ​ത്തി
Tuesday, May 4, 2021 8:58 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം നേ​രി​ടു​ന്ന വാ​ക്സി​ൻ ക്ഷാ​മ​ത്തി​ന് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ കൂ​ടി എ​ത്തി. 75,000 ഡോ​സ് കൊ​വാ​ക്സി​ൻ ഇന്ന് രാ​വി​ലെ​യും നാ​ല് ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ൽ​ഡ് രാ​ത്രി​യു​മാ​ണ് സം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ക്സി​ൻ ബുധനാഴ്ച വി​ത​ര​ണം ചെ​യ്യും.

സം​സ്ഥാ​ന​ത്തെ ആ​കെ വാ​ക്സി​ൻ സ്റ്റോ​ക്ക് രï​ണ്ടു ല​ക്ഷ​മാ​യി കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെയാണ് കൂ​ടു​ത​ൽ വാ​ക്സി​ൻ എ​ത്തി​യ​ത്. ഇന്ന് 63,381 ഡോ​സ് വാ​ക്സി​നാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടെ, സം​സ്ഥാ​ന​ത്ത് ആ​കെ വി​ത​ര​ണം ചെ​യ്ത വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ എ​ണ്ണം 75,76,588 ആ​യി.

ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഇ​ന്ന് മി​ക്ക ജി​ല്ല​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ ന​ട​ന്ന​ത്. സാ​ധാ​ര​ണ പ്ര​തി​ദി​നം വി​ത​ര​ണം ചെ​യ്യു​ന്ന വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്ന് ഡോ​സു​ക​ൾ മാ​ത്ര​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ലും വാ​ക്സി​ൻ വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.