ഗാ​ന്ധി​യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി വി. ​ക​ല്യാ​ണം അ​ന്ത​രി​ച്ചു
Tuesday, May 4, 2021 9:31 PM IST
ചെ​ന്നൈ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി വി. ​ക​ല്യാ​ണം (99) അ​ന്ത​രി​ച്ചു. ഗാ​ന്ധി​യു​ടെ അ​വ​സാ​ന പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​ചെ​ന്നൈ പ​ടൂ​രി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 1.30 ന് ​ബ​സ​ന്ത് ന​ഗ​ർ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. 1944 മു​ത​ൽ 1948 വ​രെ ക​ല്യാ​ണം ഗാ​ന്ധി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. 1948 ജ​നു​വ​രി 30 ന് ​ഡ​ൽ​ഹി​യി​ൽ ഗാ​ന്ധി വ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ക​ല്യാ​ണ​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വെ​ടി​യേ​ൽ​ക്കു​മ്പോ​ൾ ഗാ​ന്ധി ഹേ ​റാം എ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ക​ല്യാ​ണം പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സേ​വാ​ഗ്രാം ആ​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ക​ല്യാ​ണം, ഗാ​ന്ധി​ജി​യു​ടെ വി​വി​ധ ഭാ​ഷ​ക​ളി​ലെ ക​ത്തു​ക​ള്‍ സ​മാ​ഹ​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.