ഡ​ൽ​ഹി​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ൽ ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം; രോ​ഗി​ക​ള്‍ സു​ര​ക്ഷി​ത​ര്‍
Wednesday, May 5, 2021 7:47 AM IST
ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ വി​കാ​സ്പു​രി​യി​ലെ യു​കെ ന​ഴ്സിം​ഗ് ഹോ​മി​ൽ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ട്ട് ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി തീ​യ​ണ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന​ഴ്സിം​ഗ് ഹോ​മി​ൽ 17 കോ​വി​ഡ് രോ​ഗി​ക​ൾ അ​ട​ക്കം 27 രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു. തീ​പി​ടു​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ത​ന്നെ രോ​ഗി​ക​ളെ സു​ര​ക്ഷി​ത​രാ​യി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഒ​ന്നാം നി​ല​യി​ലെ സ്റ്റോ​ർ റൂ​മി​ലു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.