തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​ര്‍​ഥ​മി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍
തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​ര്‍​ഥ​മി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍
Wednesday, May 5, 2021 3:47 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​ര്‍​ഥ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍. പ​രാ​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് അ​നി​വാ​ര്യം. പ​രാ​ജ​യ​ത്തി​ല്‍ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​വ ക​ണ്ടെ​ത്തി തി​രു​ത്തു​ന്ന ന​ട​പ​ടി​യ​ല്ലാ​തെ വ്യ​ഗ്ര​ത​പ്പെ​ട്ട് ഒ​രു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഭം​ഗി​യാ​യി ന​ട​ത്തി. നേ​തൃ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന ആ​രും പാ​ര്‍​ട്ടി വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ സാ​ധ്യ​മ​ല്ല. പോ​രാ​യ്മ​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത് മ​ന​പൂ​ര്‍​വ​മാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.