പി.​ടി തോ​മ​സി​നെ​തി​രെ വ​ക്കീ​ല്‍ നോ​ട്ടി​സ് അ​യ​ച്ച് പി.​കെ ശ്രീ​മ​തി
പി.​ടി തോ​മ​സി​നെ​തി​രെ വ​ക്കീ​ല്‍ നോ​ട്ടി​സ് അ​യ​ച്ച് പി.​കെ ശ്രീ​മ​തി
Wednesday, May 5, 2021 5:14 PM IST
ക​ണ്ണൂ​ർ: ബ​ന്ധു​വി​ന്‍റെ ക​മ്പ​നി സം​സ്ഥാ​ന​ത്ത് കൃ​ത്രി​മ ഓ​ക്സി​ജ​ന്‍ ക്ഷാ​മ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പി.​കെ ശ്രീ​മ​തി എം​എ​ൽ​എ പി.​ടി.​തോ​മ​സി​നെ​തി​രെ വ​ക്കീ​ല്‍ നോ​ട്ടി​സ് അ​യ​ച്ചു. ശ്രീ​മ​തി​യു​ടെ ബ​ന്ധു​വി​ന്‍റെ ക​മ്പ​നി ഓ​ക്സി​ജ​ന്‍ ക്ഷാ​മ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്നാ​യി​രു​ന്നു പി.​ടി. തോ​മ​സി​ന്‍റെ ആ​രോ​പ​ണം.

ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും ത​ന്‍റെ​ബ​ന്ധു​ക്ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ ഷോ​പ്പ് പോ​ലു​മി​ല്ലെ​ന്നും ശ്രീ​മ​തി നോ​ട്ടി​സി​ല്‍ പ​റ​ഞ്ഞു. അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് മാ​പ്പു​പ​റ​യു​ക​യും ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.