കോ​വി​ഡ് മാ​റാ​ൻ സ്ത്രീ​ക​ളു​ടെ നി​റ​കു​ട ഘോ​ഷ​യാ​ത്ര; കേ​സെ​ടു​ത്ത് പോ​ലീ​സ്
കോ​വി​ഡ് മാ​റാ​ൻ സ്ത്രീ​ക​ളു​ടെ നി​റ​കു​ട ഘോ​ഷ​യാ​ത്ര; കേ​സെ​ടു​ത്ത് പോ​ലീ​സ്
Wednesday, May 5, 2021 8:36 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഗു​ജ​റാ​ത്തി​ൽ ക്ഷേ​ത്ര ഉ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ടി​ച്ചു​കൂ​ടി​യ​ത് നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​നാ​ന്ദ് ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​ലി​യ​ദേ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ൽ കും​ഭ​കു​ട​വു​മാ​യാ​ണ് ആ​ൾ​അ​ക​ലം​പോ​ലും പാ​ലി​ക്കാ​തെ നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ‌ എ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഗ്രാ​മ​മു​ഖ്യ​ൻ ഉ​ൾ​പ്പെ​ടെ 23 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ച​ട​ങ്ങ് ന​ട​ന്ന​ത്. കോ​വി​ഡി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​തെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. താ​ക്കൂ​ർ വി​ഭാ​ഗ​മാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്. സ​മു​ദാ​യ ദേ​വ​ത​യാ​യ ബാ​ലി​യാ​ദേ​വി​ലേ​ക്ക് കു​ട​ത്തി​ൽ വെ​ള്ളം നി​വേ​ദി​ച്ചാ​ൽ‌ ദോ​ഷ​ങ്ങ​ൾ‌ അ​ക​ലു​മെ​ന്നാ​ണ് വി​ശ്വാ​സം.

അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി യാ​ത്ര​ക്ക് നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.