ലോ​ക്ക്ഡൗ​ൺ: സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
ലോ​ക്ക്ഡൗ​ൺ: സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
Thursday, May 6, 2021 4:12 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള വി​വി​ധ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഈ മാസം 31 വരെ മു​പ്പ​തോ​ളം സ​ർ​വീ​സു​ക​ളാ​ണ് ദ​ക്ഷി​ണ റെ​യി​ല്‍​വെ റ​ദ്ദാ​ക്കി​യ​ത്.

തി​രു​ന​ല്‍​വേ​ലി-​പാ​ല​ക്കാ​ട് പാ​ല​രു​വി, തി​രു​വ​ന​ന്ത​പു​രം-​ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട്, തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്, മം​ഗ​ലാ​പു​രം-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ(​വീ​ക്കി​ലി),

മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം ഏ​റ​നാ​ട്, എ​റ​ണാ​കു​ളം-​ബാം​ഗ്ലൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, ബാ​ന​സ​വാ​ടി -എ​റ​ണാ​കു​ളം, മം​ഗ​ലാ​പു​രം -തി​രു​വ​ന​ന്ത​പു​രം, നി​സാ​മു​ദീ​ന്‍ -തി​രു​വ​ന​ന്ത​പു​രം വീ​ക്ക്ലി എ​ന്നീ ട്രെ​യി​നു​ക​ളും അ​വ​യു​ടെ തി​രി​ച്ചു​ള്ള സ​ര്‍​വീ​സു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.