ത​മി​ഴ്നാ​ട്ടി​ൽ മ​ന്ത്രി​മാ​രെ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ
ത​മി​ഴ്നാ​ട്ടി​ൽ മ​ന്ത്രി​മാ​രെ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ
Friday, May 7, 2021 8:28 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ മ​ന്ത്രി​സ​ഭാ അം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. സ്റ്റാ​ലി​നും ര​ണ്ടു വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടെ 34 അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. വെ​ള്ളി​യാ​ഴ്ച സ്റ്റാ​ലി​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

ജ​ല​വി​ഭ​വ വ​കു​പ്പ് പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദു​രൈ​മു​രു​ക​ന്‍ കൈ​കാ​ര്യം ചെ​യ്യും. മു​തി​ര്‍​ന്ന നേ​താ​ക്കാ​ളാ​യ കെ.​എ​ന്‍.​ നെ​ഹ്റു​വി​ന് ന​ഗ​ര​ഭ​ര​ണ​വും പെ​രി​യ​സ്വാ​മി​ക്കു ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ​വും ഇ.​വി. വേ​ലു​വി​നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ന​ൽ​കി.

വ​നി​ത, സാ​മൂ​ഹി​ക ക്ഷേ​മ​വ​കു​പ്പു​ക​ൾ ഗീ​താ ജീ​വ​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗ ക്ഷേ​മ വ​കു​പ്പ് ക​യ​ല്‍​വി​ഴി ശെ​ല്‍​വ​രാ​ജി​നും ന​ൽ​കി. ഇ​വ​രാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ള്‍. അതേസമയം സ്റ്റാ​ലി​ന്‍റെ മ​ക​ന്‍ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന് മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ടം കി​ട്ടി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.