അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം: ഖ​ത്ത​ർ ധ​ന​മ​ന്ത്രി അ​റ​സ്റ്റി​ൽ
അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം: ഖ​ത്ത​ർ ധ​ന​മ​ന്ത്രി അ​റ​സ്റ്റി​ൽ
Friday, May 7, 2021 6:36 AM IST
ദോ​ഹ: അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ഖ​ത്ത​ർ ധ​ന​മ​ന്ത്രി അ​ലി ഷെ​രീ​ഫ് അ​ൽ ഇ​മാ​ദി അ​റ​സ്റ്റി​ൽ. ധ​ന​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​റ്റോ​ർ​ണി ജ​ന​റ​ലി​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

‌പൊ​തു ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന കു​റ്റ​വും ധ​ന​മ​ന്ത്രി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വി​ട്ട​ത്. കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ൽ ഇ​മാ​ദി​യെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും ഖ​ത്ത​ർ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

2013 ജൂ​ണി​ലാ​ണ് അ​ലി ഷെ​രീ​ഫ് ഇ​മാ​ദി ഖ​ത്ത​റി​ന്‍റെ ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.