യൂ​റോ​പ്പ ലീ​ഗ്: കി​രീ​ട പോ​രാ​ട്ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും വി​യ്യാ​റ​യ​ലും ത​മ്മി​ൽ
യൂ​റോ​പ്പ ലീ​ഗ്: കി​രീ​ട പോ​രാ​ട്ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും വി​യ്യാ​റ​യ​ലും ത​മ്മി​ൽ
Friday, May 7, 2021 8:04 AM IST
ല​ണ്ട​ൻ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് കി​രീ​ട പോ​രാ​ട്ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും വി​യ്യാ​റ​യ​ലും ത​മ്മി​ൽ. വി​യ്യ​റ​യ​ലി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ യൂ​റോ​പ്യ​ൻ ഫൈ​ന​ലാ​ണി​ത്.

എ​എ​സ് റോ​മ​യെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 8-5ന് ​കീ​ഴ​ട​ക്കി​യാ​ണ്‌ യു​ണൈ​റ്റ​ഡി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ര​ണ്ടാം​പാ​ദ സെ​മി​യി​ൽ യു​ണൈ​റ്റ​ഡ് 3-2ന്‍റെ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി. എ​ന്നാ​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ നേ​ടി​യ 6-2ന്‍റെ വി​ജ​യ​ത്തി​ന്‍റെ ബ​ല​ത്തി​ൽ യു​ണൈ​റ്റ​ഡ് റോ​മ​യെ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ആ​ഴ്സ​ണ​ലി​നെ​തി​രെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1ന് ​വി​ജ​യി​ച്ചാ​ണ് വി​യ്യ​റ​യ​ൽ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ര​ണ്ടാം പാ​ദ​ത്തി​ൽ സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​യേ​ണ്ട വ​ന്ന​തോ​ടെ​യാ​ണ് ആ​ഴ്സ​ണ​ൽ പു​റ​ത്താ​യ​ത്. ആ​ദ്യ പാ​ദ​ത്തി​ൽ എ​വേ ഗോ​ൾ നേ​ടി​യ​ത് കൊ​ണ്ട് ത​ന്നെ ഇ​ന്ന് 1-0ന്റെ ​വി​ജ​യം മ​തി​യാ​യി​രു​ന്നു ആ​ഴ്സ​ണ​ലി​ന് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റാ​ൻ.

മേ​യ് 27ന് ​പോ​ള​ണ്ടി​ലെ പി​ജി​ഇ അ​രീ​ന​യി​ലാ​ണ് യു​ണൈ​റ്റ​ഡും വി​യ്യാ​റ​യ​ലും ത​മ്മി​ലു​ള്ള ഫൈ​ന​ൽ പോ​രാ​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.