ബ​ത്തേ​രി​യി​ലെ സ്ഫോ​ട​നം; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കു​ട്ടി മ​രി​ച്ചു
ബ​ത്തേ​രി​യി​ലെ സ്ഫോ​ട​നം; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കു​ട്ടി മ​രി​ച്ചു
Friday, May 7, 2021 12:28 PM IST
വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു കു​ട്ടി കൂ​ടി മ​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഫെ​ബി​ൻ ഫി​റോ​സ്(13)​ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഫെ​ബി​ൻ.

ബ​ത്തേ​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​പ്പാ​ടി കാ​ര​ക്ക​ണ്ടി​ക്ക് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്ന് കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ൽ മു​ര​ളി(16), അ​ജ്മ​ൽ(14) എ​ന്നി​വ​ർ ക​ഴി​ഞ്ഞ മാ​സം മ​രി​ച്ചി​രു​ന്നു.

സ്ഫോ​ട​നം ന​ട​ന്ന കെ​ട്ടി​ടം മു​ൻ​പ് പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യാ​യി​രു​ന്നു. ഇ​വി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വെ​ടി​മ​രു​ന്നി​ന് തീ​പി​ടി​ച്ചാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.