കേ​ര​ള​ത്തി​ലെ ജ​യം പി​ണ​റാ​യി വി​ജ​യ​ന്‍റേ​താ​ക്കി മാ​റ്റാ​ൻ മാ​ധ്യ​മ​ശ്ര​മം; സി​പി​എം
കേ​ര​ള​ത്തി​ലെ ജ​യം പി​ണ​റാ​യി വി​ജ​യ​ന്‍റേ​താ​ക്കി മാ​റ്റാ​ൻ മാ​ധ്യ​മ​ശ്ര​മം; സി​പി​എം
Friday, May 7, 2021 2:30 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി​പി​എ​മ്മി​ന്‍റെ വി​ജ​യം പി​ണ​റാ​യി വി​ജ​യ​ന്‍റെ മാ​ത്രം ജ​യ​മാ​ക്കി മാ​റ്റാ​ൻ മാ​ധ്യ​മ ശ്ര​മം ന​ട​ന്നു​വെ​ന്ന് സി​പി​എം. സി​പി​എ​മ്മി​ന്‍റെ ഡ​ൽ​ഹി​യി​ലെ മു​ഖ​പ​ത്ര​മാ​യ പീ​പ്പി​ൾ​സ് ഡെ​മോ​ക്ര​സി​യി​ലെ മു​ഖ​പ​ത്ര​ത്തി​ലാ​ണ് വി​മ​ർ​ശ​നം.

പി​ണ​റാ​യി​യു​ടെ വ്യ​ക്തി​പ്ര​ഭാ​വ​മാ​ണ് കേ​ര​ള​ത്തി​ലെ ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നും സ​ർ​ക്കാ​രി​ലും പാ​ർ​ട്ടി​യി​ലും പി​ണ​റാ​യി ആ​ധി​പ​ത്യം വ​രു​ത്തി തീ​ർ​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​വെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടാ​യാ​ണ് ഈ ​മു​ഖ​പ്ര​സം​ഗം വി​ല​യി​രു​ത്തു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ൽ മി​ക​ച്ച മാ​തൃ​ക കാ​ട്ടി എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ ഇ​ത് വ്യ​ക്തി​പ​ര​മാ​യും കൂ​ട്ടാ​യും ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും മു​ഖ​പ​ത്രം ഓ​ർ​മി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.