സി​ദ്ധി​ഖ് കാ​പ്പ​നെ വീ​ണ്ടും മ​ഥു​ര ജ​യി​ലി​ലേ​ക്കു മാ​റ്റി; നീ​ക്കം ര​ഹ​സ്യ​മാ​യി
സി​ദ്ധി​ഖ് കാ​പ്പ​നെ വീ​ണ്ടും മ​ഥു​ര ജ​യി​ലി​ലേ​ക്കു മാ​റ്റി; നീ​ക്കം ര​ഹ​സ്യ​മാ​യി
Friday, May 7, 2021 3:07 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധി​ഖ് കാ​പ്പ​നെ വീ​ണ്ടും മ​ഥു​ര ജ​യി​ലി​ലേ​ക്കു മാ​റ്റി. ഭാ​ര്യ​യോ അ​ഭി​ഭാ​ഷ​ക​നോ അ​റി​യാ​തെ​യാ​ണ് പോ​ലീ​സ് നീ​ക്കം. യു​പി പോ​ലീ​സ് നി​ർ​ബ​ന്ധ​പൂ​ർ​വം ഡി​സ്ചാ​ർ​ജ് ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ ന​ട​ത്തി നെ​ഗ​റ്റീ​വ് ആ​യോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യി​ല്ലെ​ന്നും കാ​പ്പ​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു.

വി​ദ​ഗ്ധ ചി​കി​ത്സ​വേ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സി​ദ്ധി​ഖ് കാ​പ്പ​നെ എ​യിം​സി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ യു​പി പോ​ലീ​സ് ര​ഹ​സ്യ​മാ​യി സി​ദ്ധി​ഖ് കാ​പ്പ​നെ മ​ഥു​ര ജ​യ​ലി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

മ​ഥു​ര ജ​യി​ലി​ൽ വ​ച്ച് കാ​പ്പ​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും കാ​പ്പ​ൻ കോ​വി​ഡ് മു​ക്ത​നാ​യെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് യു​പി സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. എ​ന്നാ​ൽ എ​യിം​സി​ൽ വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി.

ജ​യി​ലി​ല്‍ വ​ച്ച് കാ​പ്പ​നെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​യിം​സി​ല്‍ വ​ച്ച് കാ​പ്പ​നെ കാ​ണാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഭാ​ര്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​ങ്കി​ലും പോ​ലീ​സ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.