മ​ഹാ​രാ​ഷ്ട്രയിൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ
മ​ഹാ​രാ​ഷ്ട്രയിൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ
Friday, May 7, 2021 5:09 PM IST
മും​ബൈ: കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ബാ​ധി​ച്ചേ​ക്കാ​വു​ന്ന കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​ൻ ഒ​രു​ങ്ങി മ​ഹാ​രാ​ഷ്ട്ര. വൈ​റ​സി​ന്‍റെ മൂ​ന്നാം​ത​രം​ഗം നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ചൈ​ൽ​ഡ് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ, പീ​ഡി​യാ​ട്രി​ക് ടാ​സ്ക് ഫോ​ഴ്സ് എ​ന്നി​വ സ​ജ​മാ​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ മ​ന്ത്രി രാ​ജേ​ഷ് തോ​പെ പ​റ​ഞ്ഞു.

കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ മാ​ര​ക​മാ​യി ബാ​ധി​ച്ചേ​ക്കാം. കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് പ്ര​ത്യേ​ക​മാ​യി ചൈ​ൽ​ഡ് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക വെ​ന്‍റി​ലേ​റ്റ​ർ കി​ട​ക്ക​ക​ളും മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്നും രാ​ജേ​ഷ് തോ​പെ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

മൂ​ന്നാം​ത​രം​ഗം കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്നോ​രു​ക്ക​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.