ദീ​പം തെ​ളി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി എ​ൽ​ഡി​എ​ഫ്
ദീ​പം തെ​ളി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷ​മാ​ക്കി എ​ൽ​ഡി​എ​ഫ്
Friday, May 7, 2021 9:13 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്‍​ഡി​എ​ഫി​ന്‍റെ ച​രി​ത്ര​വി​ജ​യം പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലും ദീ​പം തെ​ളി​യി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ചും ആ​ഘോ​ഷി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​രു​വി​ല്‍ ഇ​റ​ങ്ങി​യു​ള്ള ആ​ഘോ​ഷം ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് തു​ട​ര്‍​ഭ​ര​ണം ല​ഭി​ച്ച ച​രി​ത്ര​വി​ജ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ദി​വ​സം വി​ക്ട​റി ഡേ ​അ​ഥ​വാ വി​ജ​യ​ദി​നം എ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക്ലി​ഫ്ഹൗ​സി​ലും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.