ഉയർന്നുതന്നെ; രാജ്യത്ത് 24 മണിക്കൂറിനിടെ 4187 കോവിഡ് മരണം
ഉയർന്നുതന്നെ; രാജ്യത്ത് 24 മണിക്കൂറിനിടെ 4187 കോവിഡ് മരണം
Saturday, May 8, 2021 11:17 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറവില്ലാതെ മുന്നേറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,18,92,676 ആയി ഉയർന്നു.

നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,187 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.