ജ​റു​സ​ലേ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
ജ​റു​സ​ലേ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Sunday, May 9, 2021 4:57 AM IST
ജ​റു​സ​ലേം: ജ​റു​സ​ലേ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ൽ​നി​ന്ന് പ​ല​സ്തീ​ൻ പ്ര​ക്ഷോ​ഭ​ക​രെ പി​രി​ച്ചു​വി​ടാ​ൻ ഇ​സ്ര​യേ​ൽ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. പോ​ലീ​സ് റ​ബ​ർ ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ വെ​ടി​വ​യ്പി​ലും ജ​ല​പി​ര​ങ്കി പ്ര​യോ​ഗ​ത്തി​ലും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച അ​ൽ അ​ക്സ മോ​സ്കി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്ക് പ​റ്റി​യ​തി​നു പി​ന്നാ​ലാ​ണ് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​ഹ്വാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

കി​ഴ​ക്ക​ൻ ജ​റു​സ​ലേമി​ലെ ഷേ​ക്ക് ജാ​റാ​ക്കു സ​മീ​പം പ്ര​ക​ട​ന​ക്കാ​ൻ സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഷേ​ക്ക് ജാ​റാ​ക്കു സ​മീ​പ​മു​ള്ള നി​ര​വ​ധി പ​ല​സ്തീ​നി വീ​ടു​ക​ൾ ജൂ​ത​ന്മാ​ർ​ക്കു കൈ​മാ​റാ​ൻ ഈ ​വ​ർ​ഷ​മാ​ദ്യം ജി​ല്ലാ കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​താ​ണു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.