ആ​സാം മു​ഖ്യ​മ​ന്ത്രി; തീ​രു​മാ​നം ഇ​ന്ന്
ആ​സാം മു​ഖ്യ​മ​ന്ത്രി; തീ​രു​മാ​നം ഇ​ന്ന്
Sunday, May 9, 2021 8:04 AM IST
ഗോ​ഹ​ട്ടി: ആ​സാം മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. ഇ​ന്നു ഗോ​ഹ​ട്ടി​ൽ ചേ​രു​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​മു​ണ്ടാ​കു​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

ആ​സാ​മി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യ്ക്കാ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യും സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളും രം​ഗ​ത്തു​ണ്ട്. ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി​യ ഇ​രു​നേ​താ​ക്ക​ളു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ര​ത്ത​ണ്‍ ച​ർ​ച്ച​ക​ളാ​ണു ന​ട​ന്ന​തെ​ങ്കി​ലും ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​തെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. 2016 ലാ​ക​ട്ടെ സോ​നോ​വാ​ളി​നെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം. ഇ​ത്ത​വ​ണ 126 അം​ഗ സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 60 പ്ര​തി​നി​ധി​ക​ളെ​യാ​ണു ല​ഭി​ച്ച​ത്. സ​ഖ്യ​ക​ക്ഷി​ക​ളാ​യ എ​ജി​പി​ക്ക് ഒ​ന്പ​തും യു​പി​പി​എ​ലി​ന് ആ​റും സീ​റ്റു​ക​ൾ ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.