വാ​ക്സി​ൻ ക​യ​റ്റു​മ​തി ന​യ​ത്തി​ലും പാ​ളി​ച്ച​ക​ൾ; മോ​ദി സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ൽ
വാ​ക്സി​ൻ ക​യ​റ്റു​മ​തി ന​യ​ത്തി​ലും പാ​ളി​ച്ച​ക​ൾ; മോ​ദി സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ൽ
Sunday, May 9, 2021 11:02 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്തി​ന്‍റെ വാ​ക്സി​ൻ ക​യ​റ്റു​മ​തി ന​യം പാ​ളി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

വാ​ക്സി​ൻ ക​യ​റ്റി അ​യ​ച്ച​ത് ഇ​ന്ത്യ​യെ​ക്കാ​ൾ രോ​ഗ വ്യാ​പ​നം കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്. വാ​ക്സി​ൻ കി​ട്ടി​യ 88ൽ 64 ​രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ വ്യാ​പ​ന നി​ര​ക്ക് കു​റ​വാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഇ​ന്ത്യ വ​ല​യു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ​ത് ക്ഷ​മി​ക്കാ​ൻ പ​റ്റാ​ത്ത ന​ട​പ​ടി​ക​ളാ​ണെ​ന്ന് അ​ന്താ​രാ​ഷ്ട്ര മെ​ഡി​ക്ക​ൽ ജേ​ണ​ലാ​യ ദി ​ലാ​ൻ​സെ​റ്റും വി​മ​ർ​ശി​ച്ചു. പു​തി​യ ല​ക്ക​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് മോ​ദി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു പ​ക​രം ട്വി​റ്റ​റി​ലൂ​ടെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ച്ച​ത്. വി​മ​ർ​ശ​ന​ങ്ങ​ളും സം​വാ​ദ​ങ്ങ​ളും അ​ടി​ച്ച​മ​ർ​ത്താ​ൻ മോ​ദി ന​ട​ത്തി​യ ശ്ര​മം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഉ​ള്ളി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷം ക​ട​ക്കും. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ആ ​മ​ഹാ​ദു​ര​ന്ത​ത്തി​ന് മോ​ദി സ​ർ​ക്കാ​രി​നാ​യി​രി​ക്കും പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം.

മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് കും​ഭ​മേ​ള പോ​ലു​ള്ള മ​ത​ച​ട​ങ്ങു​ക​ൾ അ​നു​മ​തി ന​ൽ​കി. ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് രാ​ഷ്ട്രി​യ റാ​ലി​ക​ൾ ന​ട​ത്തി.

ഓ​ക്സി​ജ​ൻ, ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ, മ​റ്റ് ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഇ​ല്ലെ​ന്നു​ള്ള പ​രാ​തി​ക​ളും അ​വ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളു​മാ​യി​രു​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​ച്ച​ത്. മാ​ർ​ച്ച് ആ​ദ്യം മു​ത​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളു​ണ്ടാ​യി​ട്ടും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ് വ​ർ​ധ​ൻ അ​പ​ക​ടം ക​ഴി​ഞ്ഞു എ​ന്ന ത​ര​ത്തി​ലാ​ണ് പെ​രു​മാ​റി​യ​തെ​ന്നും ലാ​ൻ​സെ​റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.