ഛത്തീ​സ്ഗ​ഢി​ൽ മ​ദ്യം ഓ​ൺ​ലൈ​നാ​യി വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി
ഛത്തീ​സ്ഗ​ഢി​ൽ മ​ദ്യം ഓ​ൺ​ലൈ​നാ​യി വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി
Sunday, May 9, 2021 5:06 PM IST
റാ​യ്പു​ർ: ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന ഛത്തീ​സ്ഗ​ഢി​ൽ മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നും വി​ത​ര​ണ​ത്തി​നും സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ക​രി​ഞ്ച​ന്ത​യി​ലൂ​ടെ​യു​ള്ള മ​ദ്യ​വി​ൽ​പ്പ​ന ത​ട​യാ​ൻ ഈ ​തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഈ ​ന​ട​പ​ടി വി​വേ​ക​ശൂ​ന്യ​വും നി​രു​ത്ത​ര​വാ​ദ​പ​ര​വും ആ​ണെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വി​മ​ർ​ശി​ച്ചു. ഓ​ക്സി​ജ​നും വാ​ക്സി​നു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ വൈ​ദ്യ​സ​ഹാ​യ​ങ്ങ​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ളി​ലാ​ണ് സ​ര്‍​ക്കാ​രി​ന് ശ്ര​ദ്ധ​യെ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് മേ​യ് 10 മു​ത​ലാ​ണ് മ​ദ്യം ഹോം ​ഡെ​ലി​വ​റി​യാ​യി ന​ൽ​കു​ന്ന​ത് ആ​രം​ഭി​ക്കു​ക. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് സം​വി​ധാ​നം. ഒ​രാ​ൾ​ക്ക് അ​ഞ്ച് ലി​റ്റ​ർ വ​രെ ബു​ക്ക് ചെ​യ്യാം. മ​ദ്യ​ത്തി​ന്‍റെ വി​ല​യ്ക്ക് പു​റ​മേ ഡെ​ലി​വ​റി ചാ​ർ​ജാ​യി 100 രൂ​പ​യും ന​ൽ​ക​ണം. മ​ദ്യ​ശാ​ല​ക​ളു​ടെ 15 കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഡെ​ലി​വ​റി സം​വി​ധാ​നം ല​ഭ്യ​മാ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.