ശ്മ​ശാ​ന​ത്തി​ൽ നി​ന്നും തു​ണി മോ​ഷ്ടി​ച്ച് മ​റി​ച്ച് വി​ൽ​പ്പ​ന; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ
ശ്മ​ശാ​ന​ത്തി​ൽ നി​ന്നും തു​ണി മോ​ഷ്ടി​ച്ച് മ​റി​ച്ച് വി​ൽ​പ്പ​ന; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ
Sunday, May 9, 2021 7:27 PM IST
ല​ക്നോ: ശ്മ​ശാ​ന​ത്തി​ൽ നി​ന്നും മ​രി​ച്ച​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ത്തി​ലാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം മ​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി, അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ, സാ​രി​ക​ൾ തു​ട​ങ്ങി​യ​വ ഇ​വ​ർ മോ​ഷ്ടി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

520 ബെ​ഡ്‌​ഷീ​റ്റു​ക​ൾ, 127 കു​ർ​ത്ത​ക​ൾ, 52 വൈ​റ്റ് സാ​രി​ക​ൾ തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മോ​ഷ്ടി​ച്ചെ​ടു​ത്ത തു​ണി​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ഗ്വൗ​ളി​യാ​റി​ലു​ള്ള ഒ​രു ക​മ്പ​നി​യു​ടെ പേ​രി​ൽ ഇ​വ​ർ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

പ്ര​ദേ​ശ​ത്തെ ചി​ല വ​സ്ത്ര വ്യാ​പാ​രി​ക​ളു​മാ​യി ഇ​വ​ർ​ക്ക് ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. അ​റ​സ്റ്റി​ലാ​യ ഏ​ഴു പേ​രി​ൽ മൂ​ന്നു​പേ​ർ ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.