മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ത്ത ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി തി​രു. ക​ള​ക്ട​ർ
മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ത്ത ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി തി​രു. ക​ള​ക്ട​ർ
Sunday, May 9, 2021 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കാ​ത്ത ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ ന​വ​ജ്യോ​ത് ഖോ​സ. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 24,26,30 വ​കു​പ്പു​ക​ൾ പ്ര​കാ​രം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം വി​ട്ട് ന​ൽ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ അ​നീ​തി​യാ​ണെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ചു​മ​ത്തു​ന്ന ബി​ൽ താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. രോ​ഗി​യു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ചി​കി​ത്സാ ചെ​ല​വു​ക​ളെ​ക്കു​റി​ച്ചും ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​ത് ആ​ശു​പ​ത്രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ന​വ​ജ്യോ​ത് സിം​ഗ് ഖോ​സ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ മൃ​ത​ദേ​ഹം ത​ട​ഞ്ഞു​വ​ച്ച കാ​ട്ടാ​ക്ക​ട നെ​യ്യാ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ് ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.