അ​ഫ്ഗാ​നി​ൽ സ്കൂ​ളി​നു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം: മ​ര​ണം 60 ആ​യി
അ​ഫ്ഗാ​നി​ൽ സ്കൂ​ളി​നു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം: മ​ര​ണം 60 ആ​യി
Monday, May 10, 2021 3:25 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഗേ​ൾ​സ് സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 60 ആ​യി. മ​രി​ച്ച​വ​രി​ലേ​റേ​യും പ​തി​നൊ​ന്നി​നും പ​തി​ന​ഞ്ചി​നും മ​ധ്യേ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്ഫോ​ട​ന​ത്തി​ൽ നൂ​റോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി ആ​ഭ്യ​ന്ത​ര​മാ​ന്ത്രാ​ല​യം വ​ക്താ​വ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച സ്കൂ​ൾ വി​ട്ട് കു​ട്ടി​ക​ൾ മ​ട​ങ്ങു​ന്പോ​ൾ സ്കൂ​ളി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു പു​റ​ത്ത് മൂ​ന്ന് സ്ഫോ​ട​ന​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഷി​യ ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ ദ​ഷ്ത് ഇ-​ബാ​ർ​ച്ചി​യി​ലെ സ​യീ​ദ് അ​ൽ ഷ​ഹ്ദ സ്കൂ​ളി​നു സ​മീ​പ​മാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

താ​ലി​ബാ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച വാ​ഹ​നം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സു​ന്നി-​ഷി​യാ സം​ഘ​ർ​ഷം പ​തി​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.