സെ​വി​യ്യ​യി​ൽ ത​ട്ടി കി​രീ​ടം ഉ​ട​ഞ്ഞു; റ​യ​ലി​ന് സ​മ​നി​ല കു​രു​ക്ക്
സെ​വി​യ്യ​യി​ൽ ത​ട്ടി കി​രീ​ടം ഉ​ട​ഞ്ഞു; റ​യ​ലി​ന് സ​മ​നി​ല കു​രു​ക്ക്
Monday, May 10, 2021 5:43 AM IST
മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ കി​രീ​ട​പ്ര​തീ​ക്ഷ​ക​ൾ​ക്ക് ത​ട​യി​ട്ട്സെ​വി​യ്യ. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ റ​യ​ൽ സെ​വി​യ്യ​യോ​ട് (2-2) സ​മ​നി​ല വ​ഴ​ങ്ങി. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം വ​രെ ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യി​രു​ന്ന റ​യ​ൽ സെ​വി​യ്യ ഡി​ഫ​ൻ​ഡ​ർ ഡി​ഗോ കാ​ർ​ലോ​സി​ന്‍റെ ഓ​ൺ​ഗോ​ളി​ൽ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ലീ​ഗ് കി​രീ​ട​ത്തി​ന് ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന റ​യ​ലി​നെ തു​ട​ക്കം​മു​ത​ലെ സെ​വി​യ്യ വെ​ള്ളം​കു​ടി​പ്പി​ച്ചു.

സെ​വി​യ്യ ത​ന്നെ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​തും. 22 ാം മി​നി​റ്റി​ൽ ഫെ​ർ​ണാ​ണ്ടോ റി​ഗ​സി​ന്‍റെ ഗോ​ളി​ൽ സെ​വി​യ്യ മു​ന്നി​ൽ. ആ​ദ്യ​പ​കു​തി​യി​ൽ ഒ​രു ഗോ​ൾ ക​ട​വു​മാ​യി ക​യ​റി​യ റ​യ​ൽ ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​ൻ മാ​ർ​കോ അ​സെ​ൻ​സി​യോ​യി​ലൂ​ടെ സ​മ​നി​ല​പി​ടി​ച്ചു. എ​ന്നാ​ൽ 78 ാം മി​നി​റ്റി​ൽ സെ​വി​യ്യ വീ​ണ്ടും മു​ന്നി​ലെ​ത്തി. വാ​ർ ആ​നൂ​കൂ​ല്യ​ത്തി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി റാ​കി​ടി​ച്ച് ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സ​മ​നി​ല​യ്ക്കാ​യി പൊ​രു​തി​യ റ​യ​ലി​നെ സെ​വി​യ്യ ഡി​ഫ​ൻ​ഡ​ർ തു​ണ​ച്ചു. ഇ​ൻ​ജു​റി ടൈ​മി​ൽ (94 ) ടോ​ണി ക്രൂ​സി​ന്‍റെ ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നു​ള്ള ഷോ​ട്ട് കാ​ർ​ലോ​സി​ന്‍റെ കാ​ലി​ൽ ത​ട്ടി വ​ല​യി​ൽ ക​യ​റി. ക​ളി​യു​ടെ 12 ാം മി​നി​റ്റി​ൽ ബെ​ൻ​സേ​മ​യി​ലൂ​ടെ റ​യ​ൽ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി ഗോ​ൾ നി​ഷേ​ധി​ച്ചു. ലീ​ഗി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ അ​വ​ശേ​ഷി​ക്കെ അ​ത്‌​ല​റ്റി​കോ ഏ​താ​ണ്ട് കി​രീ​ടം ഉ​റ​പ്പി​ച്ചു. അ​ത്‌​ല​റ്റി​കോ​യ്ക്ക് 77 പോ​യി​ന്‍റും റ​യ​ൽ, ബാ​ഴ്സ എ​ന്നി​വ​ർ​ക്ക് 75 പോ​യി​ന്‍റു​ക​ൾ വീ​ത​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.