ഇ​ന്ധ​ന​വി​ല ദു​രി​ത​ങ്ങ​ളി​ലേ​ക്ക്; വീ​ണ്ടും കൂ​ട്ടി
ഇ​ന്ധ​ന​വി​ല ദു​രി​ത​ങ്ങ​ളി​ലേ​ക്ക്; വീ​ണ്ടും കൂ​ട്ടി
Monday, May 10, 2021 6:58 AM IST
കൊ​ച്ചി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.63 രൂ​പ​യും ഡീ​സ​ലി​ന് 86.48 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 93.51 രൂ​പ​യും ഡീ​സ​ലി​ന് 88.25 രൂ​പ​യു​മാ​ണ് വി​ല.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ആ​ഴ്ച​ക​ളോ​ളം നി​ശ്ച​ല​മാ​യ ഇ​ന്ധ​ന​വി​ല ഇ​തി​നു ശേ​ഷം മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.