"ഒ​രു പ​ത്ര​ത്തി​ൽ​നി​ന്ന് എ​ല്ലാം വാ​യി​ച്ച​റി​ഞ്ഞു': സ​ത്യ​വാ​ങ്മൂ​ലം ചോ​ർ​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി
"ഒ​രു പ​ത്ര​ത്തി​ൽ​നി​ന്ന് എ​ല്ലാം വാ​യി​ച്ച​റി​ഞ്ഞു': സ​ത്യ​വാ​ങ്മൂ​ലം ചോ​ർ​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി
Monday, May 10, 2021 1:13 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ക്സി​ൻ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രിം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തി​ൽ കോ​ട​തി​ക്ക് അ​തൃ​പ്തി. വാ​ക്സി​ൻ ന​യ​ത്തി​ൽ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​രു​ത് എ​ന്ന​താ​യി​രു​ന്നു സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

സ​ത്യ​വാ​ങ്മൂ​ലം ല​ഭി​ക്കാ​ന്‍ വൈ​കി​യെ​ങ്കി​ലും പ്ര​യാ​സ​മു​ണ്ടാ​യി​ല്ല, കാ​ര​ണം നി​ങ്ങ​ളു​ടെ സ​ത്യ​വാ​ങ്മൂ​ലം ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് പ​ത്രം വാ​യി​ച്ച് അ​തി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ താ​ന്‍ മ​ന​സി​ലാ​ക്കി​യെ​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ഡി. ​വൈ ച​ന്ദ്ര​ചൂ​ഢ് പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ വാ​ക്സി​ൻ ക​യ​റ്റു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ക​യാ​ണ്. വാ​ക്സി​ൻ ന​യം പാ​ളി​യെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വേ​യു​ള്ള​ത്. 6.60 കോ​ടി ഡോ​സ് വാ​ക്സി​നാ​ണ് ഇ​ന്ത്യ ഇ​തു​വ​രെ ക​യ​റ്റി അ​യ​ച്ച​ത്.

93 രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​തി​ൽ 88 രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം ഇ​ന്ത്യ​യേ​ക്കാ​ൾ കു​റ​വാ​ണ്. ക​യ​റ്റു​മ​തി തു​ട​ങ്ങി​യ സ​മ​യ​ത്ത് ഇ​ന്ത്യ​യേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​യ നി​ല​യി​ലാ​യി​രു​ന്നു 64 രാ​ജ്യ​ങ്ങ​ളും.

രാ​ജ്യ​ത്ത് ആ​വ​ശ്യം​വേ​ണ്ട വാ​ക്സി​ൻ സ്റ്റോ​ക്ക് ചെ​യ്യാ​തെ ക​യ​റ്റു​മ​തി ന​ട​ത്തി​യ​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യാ​ണെ​ന്നാ​ണ് വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.