ജൂ​ലൈ​യി​ൽ ഇ​ന്ത്യ​യ്ക്ക് ല​ങ്ക​ൻ പ​ര്യ​ട​നം; യു​വ​നി​ര ക​ളി​ച്ചേ​ക്കും
ജൂ​ലൈ​യി​ൽ ഇ​ന്ത്യ​യ്ക്ക് ല​ങ്ക​ൻ പ​ര്യ​ട​നം; യു​വ​നി​ര ക​ളി​ച്ചേ​ക്കും
Monday, May 10, 2021 1:11 PM IST
മും​ബൈ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് ഐ​പി​എ​ൽ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ യു​വ​താ​ര​ങ്ങ​ൾ​ക്ക് വീ​ണ്ടും സു​വ​ർ​ണാ​വ​സ​രം ഒ​രു​ങ്ങു​ന്നു. ഇ​ന്ത്യ​യു​ടെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നി​ടെ ശ്രീ​ല​ങ്ക​യി​ൽ ഏ​ക​ദി​ന, ട്വ​ന്‍റി-20 പ​ര​മ്പ​ര ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി.

ടെ​സ്റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​നും തു​ട​ർ​ന്ന് വ​രു​ന്ന അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​മാ​യി മു​ൻ​നി​ര താ​ര​ങ്ങ​ൾ ഇം​ഗ്ല​ണ്ടി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് ബി​സി​സി​ഐ പ​രി​മി​ത ഓ​വ​ർ പ​ര​മ്പ​ര ല​ങ്ക​യി​ൽ ന​ട​ത്താ​ൻ ത​യാ​റാ​കു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ന​ട​ക്കു​ന്ന ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​നും പി​ന്നാ​ലെ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​മാ​യി ജൂ​ണ്‍ ര​ണ്ടി​നാ​ണ് ടീം ​ഇ​ന്ത്യ പു​റ​പ്പെ​ടു​ന്ന​ത്. 20 അം​ഗ ടീ​മി​ന് പു​റ​മേ നാ​ല് റി​സ​ർ​വ് താ​ര​ങ്ങ​ളും ഇം​ഗ്ല​ണ്ടി​ലേ​ക്ക് പോ​കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ പ​ര്യ​ട​ന​ത്തി​ന് ക്വാ​റ​ന്ൈ‍​റ​ൻ നി​ബ​ന്ധ​ന നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ക​ളി​ക്കു​ന്ന മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്കൊ​ന്നും ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.

ഇ​തോ​ടെ ജൂ​ലൈ​യി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ന് ബി​സി​സി​ഐ യു​വ​നി​ര​യെ അ​യ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. സ​ഞ്ജു സാം​സ​ണ്‍ അ​ട​ക്കം ടീ​മി​ലേ​ക്ക് വി​ളി​കാ​ത്തി​രി​ക്കു​ന്ന യു​വ​താ​ര​ങ്ങ​ൾ​ക്ക് പ​ര​മ്പ​ര മി​ക​ച്ച അ​വ​സ​ര​മൊ​രു​ക്കും. പ​ര​മ്പ​ര​യു​ണ്ടാ​കു​മെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും തീ​യ​തി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഐ​പി​എ​ല്ലി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​രം ന​ട​ത്താ​നും ബി​സി​സി​ഐ സാ​ധ്യ​ത​ക​ൾ തേ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ഐ​പി​എ​ല്ലി​ന് വേ​ദി​യാ​യ യു​എ​ഇ ത​ന്നെ​യാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ൽ. എ​ന്നാ​ൽ ഇം​ഗ്ല​ണ്ടും ശ്രീ​ല​ങ്കും വേ​ദി​യാ​യി ബി​സി​സി​ഐ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​ന്തി​മ തീ​രു​മാ​നം പി​ന്നീ​ട് മാ​ത്ര​മേ​യു​ണ്ടാ​കൂ. ഐ​പി​എ​ൽ സീ​സ​ണ്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നാ​ൽ ബോ​ർ​ഡി​ന് 2,500 കോ​ടി ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.