ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ ആ​സാം മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു
ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ ആ​സാം മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു
Monday, May 10, 2021 1:33 PM IST
ഗോ​ഹ​ട്ടി: ആ​സാം മു​ഖ്യ​മ​ന്ത്രി​യാ​യി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ആ​സാ​മി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. രാ​ജ്ഭ​വ​നി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ച​ട​ങ്ങി​ല്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണു നോ​ർ​ത്ത് ഈ​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (എ​ൻ​ഇ​ഡി​എ) ക​ൺ​വീ​ന​ർ​കൂ​ടി​യാ​യ ശ​ർ​മ​യ്ക്കു മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്.

ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കി ബി​ജെ​പി​ക്കു ഭൂ​രി​പ​ക്ഷം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളും മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നു​വേ​ണ്ടി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വാ​യി ശ​ർ​മ​യെ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​പ​ദ​വി എ​ന്ന മോ​ഹം സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

126 അം​ഗ സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 60 പ്ര​തി​നി​ധി​ക​ളെ​യാ​ണു ല​ഭി​ച്ച​ത്. സ​ഖ്യ​ക​ക്ഷി​ക​ളാ​യ എ​ജി​പി​ക്ക് ഒ​ന്പ​തും യു​പി​പി​എ​ലി​ന് ആ​റും സീ​റ്റു​ക​ൾ ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.