തോ​ൽ​വി​ക്കു​ള്ള കാ​ര​ണം തി​രി​ച്ച​റി​യ​ണം, നി​രാ​ശ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല; സോ​ണി​യ
തോ​ൽ​വി​ക്കു​ള്ള കാ​ര​ണം തി​രി​ച്ച​റി​യ​ണം, നി​രാ​ശ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല; സോ​ണി​യ
Monday, May 10, 2021 1:54 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ണ്ടാ​യ തോ​ൽ​വി ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. തോ​ൽ​വി​ക്കു​ള്ള കാ​ര​ണ​മാ​ണ് ആ​ദ്യം തി​രി​ച്ച​റി​യേ​ണ്ട​ത്. നി​രാ​ശ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ സോ​ണി​യ പ​റ​ഞ്ഞു.

കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തോ​ൽ​വി​യു​ടെ കാ​ര​ണം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ നി​ശ്ച​യി​ക്കു​ന്ന​തി​ലും ച​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നും സോ​ണി​യാ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​ന​വും പ്ര​വ​ർ​ത്ത​ക​സ​മി​തി​യു​ടെ അ​ജ​ണ്ട​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.