ത​ട​വു​കാ​രെ "വെ​ള്ളം കു​ടി​പ്പി​ക്കാൻ' ജ​യി​ൽ വ​കു​പ്പ്
ത​ട​വു​കാ​രെ "വെ​ള്ളം കു​ടി​പ്പി​ക്കാൻ' ജ​യി​ൽ വ​കു​പ്പ്
Monday, May 10, 2021 4:19 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ട​വു​കാ​ര്‍​ക്ക് ദി​വ​സ​വും ര​ണ്ടു ലി​റ്റ​ര്‍ കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ ഉ​ത്ത​ര​വ്.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ക്കി​യ 16 നി​ര്‍​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മു​ള്ള​ത്. ദ​ക്ഷി​ണ, മ​ധ്യ​മേ​ഖ​ല, ഉ​ത്ത​ര​മേ​ഖ​ല ഡി​ഐ​ജി​മാ​ര്‍​ക്കും ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍​ക്കും ഉ​ത്ത​ര​വ് ഇ​തി​ന​കം കൈ​മാ​റി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​യി​ല്‍​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. യോ​ഗ​ത്തി​ല്‍ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ല്‍ സു​പ്ര​ധാ​ന​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.

ഇ​ക്കാ​ര്യ​ങ്ങ​ളു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ജ​യി​ൽ ഡി​ജി​പി പു​തി​യ സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ത​ട​വു​കാ​ര്‍​ക്ക് സ​മീ​കൃ​താ​ഹാ​ര​വും ന​ല്‍​ക​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

അ​തേ​സ​മ​യം ത​ട​വു​കാ​ര്‍ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. അ​വ​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം ന​ൽ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ മൂ​ന്ന് അ​ടി വ്യ​ത്യാ​സ​മെ​ങ്കി​ലും ഉ​റ​പ്പ്‌​വ​രു​ത്ത​ണം.

ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പൊ​തു​വാ​യ വ​സ്തു​ക്ക​ൾ ത​ട​വു​കാ​ര്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഓ​രോ ത​വ​ണ​യും അ​ണു​വി​മു​ക്ത​മാ​ക്കി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ഫോ​ണ്‍ റി​സീ​വ​റി​ന്‍റെ ഇ​യ​ര്‍, മൗ​ത്ത് പീ​സു​ക​ളി​ല്‍ പേ​പ്പ​ര്‍ ഒ​ട്ടി​ക്ക​ണം.

ത​ട​വു​കാ​ര്‍​ക്ക് വാ​ക്‌​സി​ൻ ന​ല്‍​കു​മ്പോ​ള്‍ 45ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ൽ​ക​ണം. ഏ​തെ​ങ്കി​ലും ത​ട​വു​കാ​ര​ന് ഒ​ന്നാം ഡോ​സി​ന് ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ രോ​ഗം ഭേ​ദ​മാ​യി 28ന് ​ശേ​ഷം ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കാം. ത​ട​വു​കാ​രു​ടെ ശ​രീ​രോ​ഷ്മാ​വ് നോ​ക്കാ​ൻ തെ​ര്‍​മ​ല്‍ സ്‌​കാ​ന​ർ, ഓ​ക്‌​സി​ജ​ന്‍ ലെ​വ​ന്‍ പ​രി​ശോ​ധി​ക്കാ​ൻ പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാ ജ​യി​ലി​ലും ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.

ജ​യി​ൽ മേ​ധാ​വി​ക​ളു​ടേ​യും ഓ​ഫീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ മു​റി​ക​ളു​ടേ​യും വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും തു​റ​ന്നു വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്ത​ണം. എ​സി​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. സി​എ​ഫ്എ​ല്‍​ടി​സി, ക്വാ​റ​ന്‍റൈ​ന്‍ ജ​യി​ലു​ക​ളി​ല്‍ ജോ​ലി നോ​ക്കു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും N95 മാ​സ്‌​ക് ഉ​പ​യോ​ഗി​ക്ക​ണം. മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ N95 മാ​സ്‌​കോ പ​ക​രം ഡ​ബി​ള്‍ മാ​സ്‌​കോ ഉ​പ​യോ​ഗി​ക്ക​ണം. ത​ട​വു​കാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​റ് തു​ണി മാ​സ്‌​കു​ക​ള്‍ സൂ​പ്ര​ണ്ടു​മാ​ര്‍ ന​ല്‍​ക​ണ​മെ​ന്നും ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കെ. ​ഷി​ന്‍റു​ലാ​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.